പക്ഷിനിരീക്ഷണ പരിശീലന പരിപാടി 2018 ജനുവരി

Posted by

ഇടുക്കി നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടേയും കോൾ ബേഡേഴ്സിന്റേയും ആഭിമുഖ്യത്തിൽ പക്ഷിനിരീക്ഷണ പരിശീലന പരിപാടി 2018 ജനുവരി 22ന് തൃശ്ശൂർ പാലയ്ക്കൽ കോൾപാടത്ത് വച്ച് നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 30 പേർ ഈ പരിപാടിയിൽ പങ്കെടുത്തു. ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ എത്തിയ അംഗങ്ങൾക്ക് കോളിനെക്കുറിച്ചും ഇവിടുത്തെ പക്ഷികളെക്കുറിച്ച് ഗ്രീഷ്മ പാലേരി പരിചയപ്പെടുത്തി. പക്ഷിനിരീക്ഷണത്തെക്കുറിച്ചും ഇബേഡ് ഡോക്യുമെന്റേഷനെക്കുറിച്ചും ഡോ. നിഷാദ് സംസാരിച്ചു.  ജയരാജ് ടി.പി, രമേഷ്, അനിത്ത്, രവീന്ദ്രൻ തുടങ്ങിയവർ പക്ഷിനിരീക്ഷണത്തിനു നേതൃത്വം നൽകി.

 

 

 

Leave a Reply