ആരണ്യകം – കൂട് മാസിക 2018 മാർച്ച് പതിപ്പ്

ആരണ്യകം – കൂട് മാസിക 2018 മാർച്ച് പതിപ്പ്

കാട്ടുതീയെക്കുറിച്ചുള്ള കവർസ്റ്റോറിയുമായി കൂട് പ്രസിദ്ധീകരിച്ച സമയത്തുതന്നെയുണ്ടായ തേനിയിലെ ദുരന്തവും അതിരപ്പിള്ളിയിലെ കാട്ടുതീയും അതീവ ദു:ഖമുണ്ടാക്കുന്നതാണ്. എത്രമാത്രം പ്രധാനപ്പെട്ടതാണ് നമുക്ക് നഷ്ടമാവുന്നത് എന്ന് തിരിച്ചറിയാൻ നമുക്കെപ്പോഴും ദുരന്തങ്ങൾ നേരിട്ടാൽ മാത്രമേ പഠിക്കാനാവൂ എന്നത് കഷ്ടമാണ്.
ഡോ. എസ്. ശാന്തി എഴുതിയ “ആഗോളതാപനകാലത്തെ കാട്ടുതീ ദുരന്തങ്ങൾ“, സീക്കിലെ പത്മനാഭൻ മാഷ് എഴുതിയ “വഴിതെറ്റിയില്ലെന്നറിയാൻ“, വയനാട്ടിൽ നിന്നും എൻ. ബാദുഷ എഴുതിയ “കാടു കത്തും; വീണവായന തുടരും“ എന്നീ കവർസ്റ്റോറികൾക്കൊപ്പം സി. സുശാന്ത് എഴുതിയ “ഓടുചുട്ടപടുക്ക വന്യജാതിക്ക ചതുപ്പിലെ ജീവസ്പന്ദനങ്ങൾ“, മുരളി തുമ്മാരുകുടിയുടെ “നദികൾ ആത്മഹത്യ ചെയ്യാറില്ല“, പ്രഫുൽ ഇരവിനല്ലൂരിന്റെ “അയ്യപ്പന്റെ പൂങ്കാവനത്തിലെ ദാരുണമരണങ്ങൾ“ എന്നിവയുമായി കൂട് മാസികയുടെ മാർച്ച് ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നു. ബാലകൃഷ്ണൻ വളപ്പിലിന്റെ പുതിയ കോളം “നിശാശലഭങ്ങൾ“ ഈ ലക്കം മുതൽ തുടങ്ങുന്നു.
എല്ലാ വരിക്കാർക്കും മാർച്ച് ലക്കം 13-ആം തീയതി പോസ്റ്റ് ചെയ്തിട്ടുണ്ട്.
നമ്മുടെ പ്രകൃതിക്കുവേണ്ടിയുള്ള കൂട്ടായ്മയിൽ പങ്കാളിയാവുക.

 

Back to Top